കര്‍ണാടകയിലെ രാമനാഗരയില്‍ വാഹനാപകടം: നാലു മലയാളികള്‍ മരിച്ചു

ബംഗളൂരു : കര്‍ണാടകയിലെ രാമനാഗരയില്‍ വാഹനാപകടത്തില്‍ നാലു മലയാളികള്‍ മരിച്ചു. കാറും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

പുലര്‍ച്ചെ നാലുമണിക്കാണ് അപകടമുണ്ടായത്. ജോയദ് ജേക്കബ്, ദിവ്യ, നിഖിത്, ജീന എന്നിവരാണ് മരിച്ചത്. മരിച്ച നാലുപേരും എംബിബിഎസ് വിദ്യാര്‍ത്ഥികളാണ്.
ബംഗളൂരു-മൈസൂരു ദേശിയപാതയിലാണ് അപകടമുണ്ടായത്. ബംഗളൂരുവിലേക്ക് വരികയായിരുന്നു അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥികള്‍. ട്രക്കിന്റെ അമിതവേഗമാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ട്.
റോഡിലെ ഡിവൈഡറില്‍ ഇടിച്ച ട്രക്ക് പിന്നീട് കാറില്‍ വന്ന് ഇടിക്കുകയായിരുന്നു. ഇടിയില്‍ കാര്‍ നിശ്ശേഷം തകര്‍ന്നു. മരിച്ച ജോയദും ദിവ്യയും ബംഗളൂരുവിലെ രാജരാജേശ്വരി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളാണ്. മറ്റുള്ളവര്‍ വെല്ലൂരിലെ വീഐടിയു മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളാണ്.
മരിച്ചവരുടെ സ്വദേശം അടക്കമുള്ള മറ്റുകാര്യങ്ങള്‍ അറിവായിട്ടില്ല.

KCN

more recommended stories