റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ബൈക്ക് മോഷണം പോയി

കുമ്പള: റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ബൈക്ക് മോഷണം പോയി. മൊഗ്രാലിലെ അന്‍സാര്‍ മന്‍സിലില്‍ ഹബീബ് റഹ്മാന്റെ കെ എല്‍ 14 ടി 6954 നമ്പര്‍ മോട്ടോര്‍ ബൈക്കാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. ഇതുസംബന്ധിച്ച പരാതിയില്‍ കുമ്പള പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സെപ്തംബര്‍ 30 ന് രാവിലെ ഹബീബ് റഹ് മാന്‍ കുമ്പള റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് ബൈക്ക് നിര്‍ത്തിയിട്ട ശേഷം കാഞ്ഞങ്ങാട്ടേക്ക് ട്രെയിനില്‍ ജോലിക്ക് പോയതായിരുന്നു.

രാത്രി റെയില്‍വെ സ്റ്റേഷനില്‍ ഇറങ്ങി ബൈക്കെടുക്കാനായി പോയപ്പോഴാണ് മോഷണം പോയെന്ന് വ്യക്തമായത്. ബൈക്ക് കണ്ടെത്താന്‍ ഹബീബ് സ്വന്തം നിലയില്‍ അന്വേഷണം നടത്തിയെങ്കിലും കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് കുമ്പള പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കാഞ്ഞങ്ങാട്ടെ ഒരു സ്വകാര്യസ്ഥാപനത്തില്‍ ജീവനക്കാരനാണ് ഹബീബ് റഹ് മാന്‍. ദിവസവും കുമ്പള റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് ബൈക്ക് നിര്‍ത്തിയിട്ട ശേഷമാണ് ഹബീബ് ജോലിക്കുപോകാറുള്ളത്.

KCN

more recommended stories