പാചകവാതക വില വര്‍ദ്ധനവ്; മഹിളാ സംഘത്തിന്റെ പ്രതിഷേധ മാര്‍ച്ച്

കാസര്‍കോട് : പാചകവാതക വില വര്‍ദ്ധനവിലും കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നടപടിയിലും പ്രതിഷേധിച്ച് കേരള മഹിളാ സംഘത്തിന്റെ (എന്‍ എഫ് ഐ ഡബ്ല്യൂ) നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. പുതിയ ബസ് സ്റ്റാന്റ് പരിസരത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്ത് സമാപിച്ചു. തുടര്‍ന്ന് നടന്ന മാര്‍ച്ചിന്റെ ഉദ്ഘാടനം കേരള മഹിളാ സംഘം ജില്ലാ പ്രസിഡന്റ് ഇ മാലതി നിര്‍വ്വഹിച്ചു. മണ്ഡലം പ്രസിഡന്റ് സുമലത കുറ്റിക്കോല്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി ഭാര്‍ഗ്ഗവി, നേതാക്കളായ അനിതാ രാജ്, ബേബി രാഘവന്‍, ഇ രജനി, ലത പാലിച്ചിയടുക്കം, ഇ നിര്‍മ്മല തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

KCN

more recommended stories