പീഡനത്തിനിരയായ കുട്ടിയെ പരിശോധിച്ചില്ല: ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുക്കും

പത്തനംതിട്ട: പീഡനത്തിനിരയായ അഞ്ചു വയസ്സുകാരിയെ പരിശോധിക്കുന്നതില്‍ ഗുരുതര വീഴ്ച വരുത്തിയ സംഭവത്തില്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ രണ്ടു ഡോക്ടര്‍മാര്‍ക്കെതിരെ നടപടി. ഇവര്‍ക്കെതിരെ കേസെടുക്കും. ഡോക്ടര്‍മാരാരായ ഗംഗ, ലേഖ എന്നിവര്‍ക്കെതിരെയാണ് നടപടി. അയിരൂരില്‍ പീഡനത്തിനിരയായ അഞ്ചുവയസ്സുകാരിയെയാണ് ഡോക്ടര്‍മാര്‍ ആറുമണിക്കൂര്‍ പുറത്തുനിര്‍ത്തിയത്.

കഴിഞ്ഞമാസം പതിനഞ്ചിനാണ് സംഭവം. മൂന്നുമണി മുതല്‍ എട്ടുമണി വരെ കുട്ടിക്ക് ആശുപത്രിയില്‍ കാത്തുനില്‍ക്കേണ്ടിവന്നു. സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്ക് വീഴ്ച സംഭവിച്ചതായി പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

കളക്ടര്‍ ആര്‍ ഗിരിജ ഡോക്ടര്‍മാരുടെ വീഴ്ച സംബന്ധിച്ച റിപ്പോര്‍ട്ട് ആരോഗ്യവകുപ്പ് സെക്രട്ടറിക്കും കൈമാറിയിരുന്നു. പത്തനംതിട്ട മജിസ്‌ട്രേട്ട് കോടതിയാണ് ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. ഐ പി സിയിലെ വിവിധ വകുപ്പുകളാണ് ഇവര്‍ക്കു മേല്‍ ചുമത്തിയിട്ടുള്ളത്. ഇതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.

KCN

more recommended stories