പെരുമ്പാവൂരില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് ജീവനക്കാരി മരിച്ചു

പെരുമ്പാവൂര്‍: വേങ്ങൂരില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് ജീവനക്കാരി മരിച്ചു. വേങ്ങൂര്‍ സാന്തോം പബ്‌ളിക് സ്‌കൂളിലെ ജീവനക്കാരി പ്രളയിക്കാട് ആര്‍ത്തുങ്കല്‍ എല്‍സി എബിയാണ് മരിച്ചത്. പെരുമ്പാവൂരിനടുത്ത സാന്തോം സ്‌കൂളിന്റെ ബസാണ് രാവിലെ എട്ടുമണിയോടെ അപകടത്തില്‍പ്പെട്ടത്. ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു അപകടത്തില്‍ 15ഓളം വിദ്യാര്‍ഥികള്‍ക്കും ഒരു അധ്യാപികക്കും പരിക്കേറ്റു. അധ്യാപികയുടെ നില ഗുരുതരമാണ്. സാന്തോം പബ്‌ളിക് സ്‌കൂളിലെ ബസാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ പെരുമ്പാവൂര്‍ സാന്‍ജോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

KCN

more recommended stories