വീടിനു പുറത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനത്തിനു നേരെ ആക്രമം

കൊച്ചി : കൊച്ചി മേയറുടെ വാഹനത്തിനു നേരെ ആക്രമം. മേയര്‍ സൗമിനി ജയിന്റെ വീടിനു പുറത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനത്തിനു നേരെയാണ് ആക്രമണമുണ്ടായത്. അജ്ഞാത സംഘം കാര്‍ അടിച്ചുതകര്‍ക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം തുടങ്ങി.

ഇന്റര്‍ ലോക്ക് കട്ട ഉപയോഗിച്ചാണ് കാറിന്റെ ഗ്ലാസ് തകര്‍ത്തത്. ഈ സമയം വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. മേയറുടെ വീട്ടിലെയും സമീപത്തെ ചില സ്ഥാപനങ്ങളുടെയും സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചെങ്കിലും പ്രതികളെ സംബന്ധിച്ച് സൂചനകളൊന്നും ലഭിച്ചില്ല. സംഭവത്തില്‍ എറണാകുളം സൗത്ത് ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

KCN

more recommended stories