ചെമ്പരിക്ക ഖാസിയുടെ കൊലപാതകം ഈ മൗനം ആശങ്കാജനകം – പി.ഡി.പി.

കാസര്‍കോട് : ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട പ്രമുഖ മുസ്ലീം പണ്ഡിതനും സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ഉപാധ്യക്ഷനും ചെമ്പരിക്ക മംഗലാപുരം ഖാസിയുമായിരുന്ന ചെമ്പരിക്ക അബ്ദുല്ല മൗലവിയുടെ കൊലപാതകം നടന്നിട്ട് എട്ട് വര്‍ഷക്കാലമായി. അന്വേഷണങ്ങളുടെ പേരില്‍ പ്രഹസനങ്ങള്‍ നടക്കുമ്പോള്‍ ഉത്തരവാദിത്തപ്പെട്ട പണ്ഡിത സഭകള്‍ കാണിക്കുന്ന ഈ മൗനം ആശങ്കാജനകമാണെന്ന് പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.എം. ബഷീര്‍ അഹമ്മദ് പറഞ്ഞു. ചെമ്പരിക്ക അബ്ദുല്ല മൗലവിയുടെ കൊലപാതകം എന്‍.ഐ.എ. അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് പി.ഡി.പി. കാസര്‍കോട് ജില്ലാ കമ്മിറ്റി കാസര്‍കോട് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിനു മുന്നില്‍ നടത്തുന്ന ഏകദിന കൂട്ട ഉപവാസ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖാസിയുടെ കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികളെ കുറിച്ച് പരസ്യമായി പല ഞെട്ടിക്കുന്ന തെളിവുകള്‍ നിരത്തി സംസാരിച്ച നിലവിലെ മംഗാലാപുരം ഖാസി ത്വാഖ അഹമ്മദ് മൗലവിയുടെ മര്‍മ്മ പ്രധാനമായ തെളിവുകള്‍ വൈറല്‍ ആക്കാന്‍ സൈബര്‍ പോരാളികള്‍ തയ്യാറാകാത്തതിലും വെളിപ്പെടുത്തലുകള്‍ അന്വേഷിക്കാന്‍ അധികൃതര്‍ തയ്യാറാകാത്തതിലും അതീവ ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. പ്രസ്തുത വിഷയത്തില്‍ കാര്യഗൗരവമുള്ള സമരങ്ങളില്‍ നിന്നും കാലമിത്രയായി ഒഴിഞ്ഞു മാറിയ മുഖ്യധാര മത സംഘടനകളും പോഷക സംഘടനകളും സമുദായ പാര്‍ട്ടിയുടെ ചിലരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് നീങ്ങുന്നവെന്ന ആരോപണങ്ങളെ ബലപ്പെടുത്തുന്ന സംഭാവങ്ങളാണ് നിലവിലുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പല നിലയ്ക്കും അന്താരാഷ്ട്ര ബന്ധങ്ങള്‍ ഈ കൊലാതത്തിന് പിന്നില്‍ ഉള്ള ആരോപണങ്ങള്‍ നിലവിലുള്ളതുകൊണ്ട് കേസ് എന്‍.ഐ.എ. അന്വേഷിക്കണമെന്ന ആവശ്യത്തില്‍ പി.ഡി.പി. ഉറച്ചു നില്‍ക്കുന്നു. ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രിക്കു ഫാക്‌സ് സന്ദേശം അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉപവാസ സമരത്തില്‍ പങ്കെടുത്ത സമര വളണ്ടിയര്‍മാര്‍ക്ക് പി.ഡി.പി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.കെ. ഇ. അബ്ബാസ് ഹാരം അണിയിച്ചു. പി.ഡി.പി. സംസ്ഥാന സംക്രട്ടറി ഗോപി കുതിരക്കള്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് റഷീദ് മുട്ടുന്തല അദ്ധ്യക്ഷത വഹിച്ചു. പി.ഡി.പി. ജില്ലാ സെക്രട്ടറി യൂനുസ് തളങ്കര സ്വാഗതം പറഞ്ഞു. പി.ഡി.പി. മഞ്ചേശ്വരം മണ്ഡലം ജോ. സെക്രട്ടറി പ്രതിജ്ഞ ചൊല്ലികൊടുത്തു. ഖാസി കുടുംബാംഗങ്ങളായ അബ്ദുല്‍ ഖാദര്‍ സഅദി, സി.എം. അബ്ദുല്ല കുഞ്ഞി ചെമ്പരിക്ക, സി.എം. അബ്ദുല്ല കുന്നില്‍, ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ അബ്ദുല്ല കുഞ്ഞി, അബൂബക്കര്‍ ജുമാ മസ്ജിദ്‌ന ഹിമാം സലീം മൗലവി, ഖാദര്‍ കരിപ്പൊടി, അബ്ദുല്‍ റഹിമാന്‍ ഉദുമ, പി.ഡി.പി. ജില്ലാ നേതാക്കളായ ഹുസൈനാര്‍ ബെണ്ടിച്ചാല്‍, അബ്ദുല്‍ റഹിമാന്‍ പുത്തിഗെ, ഉബൈദ് മുട്ടുന്തല, പി.സി.എഫ്. ജി.സി.സി. കാസര്‍കോട് ജില്ലാ പ്രസിഡന്റ് ഇസ്‌മെയില്‍ ആരിക്കാടി, ആബിദ് മഞ്ഞംപാറ, മണ്ഡലം നേതാക്കളായ ഉമറുല്‍ ഫാറൂഖ് തങ്ങള്‍ റഫീഖ് പൊസോട്ട്, ഷാഫി കളനാട്, ഹസൈനാല്‍ മുട്ടുന്തല, മുഹമ്മദ് ആലംപാടി, ജാസി പൊസോട്ട്, ഖാദര്‍ ആദൂര്‍, മുനീര്‍ പൊസോട്ട് എന്നിവര്‍ സംസാരിച്ചു. അബ്ദുല്ല കുഞ്ഞി ബദിയഡുക്ക നന്ദി പറഞ്ഞു.

KCN

more recommended stories