വെളിച്ചം – തെളിച്ചം പദ്ധതിയുമായി സര്‍വാന്‍സ് ചൗക്കി

ചൗക്കി : ചൗക്കി മുതല്‍ ചൗക്കി കുന്നില്‍ ജംഗ്ഷന്‍- ആസാദ് നഗര്‍ റോഡ്, മയില്‍പാറ ജംഗ്ഷന്‍-അര്‍ജാല്‍ റോഡ്, ചൗക്കി കെ കെ പുറം-തോരവളപ്പ് , അക്കരകുന്ന് വരെയുള്ള റോഡുകള്‍ ഇനി സര്‍വാന്‍സ് ചൗക്കിയുടെ പ്രകാശത്തില്‍ വെട്ടി തിളങ്ങും. പദ്ധതിയുടെ ആദ്യ പടിയായി ഇരുട്ടിലായ 30 ഓളം പോസ്റ്റുകളില്‍ എല്‍ ഇ ഡി ലൈറ്റ് സെറ്റും 30 ഓളം തകരാറിലുള്ള ലയിറ്റുകള്‍ റിപ്പയര്‍ ചെയ്ത് പ്രകാശിപ്പിക്കാനും തിരുമാനിച്ചു. സര്‍വാന്‍സ് ജി സി സി കമ്മിറ്റിയുമായി സഹകരിച്ച് കൊണ്ട് നടപ്പിലാക്കുന്ന വെളിച്ചം-തെളിച്ചം പദ്ധതി ഈ വരുന്ന ഒക്ടോബര്‍ 19 ന് വൈക്കുന്നരം 6 മണിക്ക് കാസറഗാഡ് ജില്ലാ കളക്ടര്‍ കെ ജിവന്‍ ബാബു ഐ എ എസ് സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിക്കും. പരിപാടിയില്‍ സാമുഹിക സാംസ്‌കാരിക മേഖലകളിലെ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും.

KCN

more recommended stories