മൂന്നു ട്രെയിനുകളില്‍ കൂടി ഡീ റിസര്‍വ്ഡ് കോച്ചുകള്‍; തിരക്കു കുറയും

കൊച്ചി: തിരക്കു കുറയ്ക്കാനായി മൂന്നു ട്രെയിനുകളില്‍ കൂടി പകല്‍സമയം സ്ലീപ്പര്‍ കോച്ചുകള്‍ ഡീ റീസര്‍വഡ് കോച്ചുകളാക്കും. ചെന്നൈ-ആലപ്പി എക്‌സ്പ്രസില്‍ തൃശൂരിനും ആലപ്പുഴയ്ക്കുമിടയില്‍ 2018 ജനുവരി നാലു മുതല്‍ എസ് 12 കോച്ച് ഡീറിസര്‍വ്ഡ് കോച്ചാകും. സ്ലീപ്പര്‍ ടിക്കറ്റിനു നല്‍കേണ്ട 200 കിലോമീറ്റര്‍ ദൂരത്തിലുള്ള ഒറ്റ സ്ലാബ് ടിക്കറ്റിനു പകരം യാത്ര ചെയ്യുന്ന ദൂരത്തിന് അനുസരിച്ചുള്ള സ്ലീപ്പര്‍ നിരക്ക് നല്‍കിയാല്‍ മതിയാകും.

തിരുവനന്തപുരം-ചെന്നൈ അനന്തപുരി എക്‌സ്പ്രസില്‍ തിരുവനന്തപുരം മുതല്‍ നാഗര്‍കോവില്‍ വരെയും തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്‌സ്പ്രസില്‍ തിരുവനന്തപുരം മുതല്‍ ആലപ്പുഴ വരെയും എസ് 12 കോച്ച് ഡീറിസര്‍വഡ് കോച്ചായിരിക്കും. ഈ ട്രെയിനുകളില്‍ ഡിസംബര്‍ 30ന് സൗകര്യം നിലവില്‍ വരും.

KCN

more recommended stories