രാജ്യത്തെ രക്ഷിക്കേണ്ട ദൗത്യം കോണ്‍ഗ്രസിന് – പി. എ. അഷ്‌റഫാലി

മൊഗ്രാല്‍ പുത്തൂര്‍ : പാതിരാ നേരത്തെ നോട്ട് നിരോധനവും, പാതിവെന്ത ജി.എസ്.ടി. യും, തല തിരിഞ്ഞ പരിഷ്‌ക്കാരങ്ങളും കൊണ്ട് നരേന്ദ്ര മോഡി രാജ്യത്തെ തകര്‍ത്തിരിക്കുന്നു. ഇന്ത്യാ രാജ്യത്തെ രക്ഷിക്കാനുള്ള ദൗത്യം കോണ്‍ഗ്രസിനാണെന്ന് കെ.പി.സി.സി. നിര്‍വാഹക സമിതിയംഗം പി. എ. അഷ്‌റഫാലി പറഞ്ഞു. മൊഗ്രാല്‍ പുത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി എരിയാലില്‍ സംഘടിപ്പിച്ച നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ഹനീഫ് ചേരങ്കൈ അദ്ധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ വെച്ച് കോണ്‍ഗ്രസ് പ്രസ്ഥാനത്തിലേക്ക് കടന്ന് വന്നവര്‍ക്ക് അംഗത്വം നല്‍കി സ്വീകരിച്ചു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ട്രാവല്‍ & ടൂറിസം പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ധന്യശ്രീക്ക് ഉപഹാരം നല്‍കി അനുമോദിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശങ്കര്‍ നായക്കിനെ ഷാളണിയിച്ച് ആദരിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. ഖാലിദ്, സെക്രട്ടറിമാരായ കുഞ്ഞി വിദ്യാനഗര്‍, നാം ഹനീഫ്, നാരായണന്‍ നായര്‍, മനോഹരന്‍, മണ്ഡലം ഭാരവാഹികളായ മാധവന്‍, കുഞ്ഞിക്കണ്ണന്‍, എന്‍. എ. ഖാദര്‍, മോഹനന്‍ , നജീബ്, ജമാല്‍ , ഇസ്മായില്‍, അശോകന്‍ യൂത്ത് കോണ്‍ഗ്രസ് – കെ.എസ്.യു. നേതാക്കളായ പ്രദീപ് കുമാര്‍, ആബിദ് എടച്ചേരി, ജവാദ് പുത്തൂര്‍, ശാക്കിര്‍ അറഫാത്ത് എന്നിവര്‍ സംസാരിച്ചു. യൂത്ത് കോണ്‍. ബ്ലോക്ക് സെക്രട്ടറി സഫ്വാന്‍ കുന്നില്‍ സ്വാഗതവും, മണ്ഢലം വൈ. പ്രസിഡന്റ് വിജയകുമാര്‍ നന്ദിയും പറഞ്ഞു.

KCN

more recommended stories