എ.വി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി

ശബരിമല: തൃശൂര്‍ കൊടകര മംഗലത്ത് അഴകത്ത് മനക്കല്‍ എ. വി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ ശബരിമല മേല്‍ശാന്തിയായി തിരഞ്ഞെടുത്തു. സന്നിധാനത്ത് നടന്ന നറുക്കെടുപ്പിലാണ് മേല്‍ശാന്തിയെ തെരഞ്ഞെടുത്തത്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിലാണ് നറുക്കെടുപ്പ് നടന്നത്. കൊല്ലം മൈനാഗപ്പള്ളി വരിക്കം ഇല്ലത്ത് സ്വദേശി അനീഷ് നമ്പൂതിരിയാണ് മാളികപ്പുറം മേല്‍ശാന്തി. ഒരു വര്‍ഷമാണ് പുതിയ മേല്‍ശാന്തിയുടെ കാലാവധി.

KCN

more recommended stories