ഹര്‍ത്താല്‍ ദിനത്തില്‍ റോഡ് തടസ്സപ്പെടുത്തി പ്രകടനം; നൂറോളം പേര്‍ക്കെതിരെ കേസ്

ഇന്നലെ യു.ഡി.എഫ് ഹര്‍ത്താല്‍ ദിനത്തില്‍ റോഡ് തടസ്സപ്പെടുത്തിയതിന് നൂറോളം യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. അഡ്വ. ഗോവിന്ദന്‍നായര്‍, മണികണ്ഠന്‍, കമലാക്ഷ, ഉമേശ്, അര്‍ജുനന്‍ തായലങ്ങാടി, ഇക്ബാല്‍, നാസര്‍ ചാല, ചാല മമ്മു, കരുണ്‍താപ്പ, മജീദ് കൊല്ലമ്പാടി, ഫിറോസ് അണങ്കൂര്‍, ജലീല്‍ തുരുത്തി, മനാഫ് നുള്ളിപ്പാടി, ഹമീദ് ചേരങ്കൈ, ജമീല തുടങ്ങി നൂറോളം പേര്‍ക്കെതിരെയാണ് കേസ്.

KCN

more recommended stories