ഭാരതീയ ചികിത്സാ വകുപ്പ്; ഔഷധസസ്യ പ്രദര്‍ശനവും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു

കാസര്‍കോട് : കാസര്‍കോട് ജില്ലാ ഭാരതീയ ചികിത്സാ വകുപ്പിന്റെയും സെന്റര്‍ ഫോര്‍ ബയോഡൈവേര്‍സിറ്റി & ക്ലൈമറ്റ് ചേഞ്ച് ഓണ്‍ മെഡിസിനല്‍ പ്ലാന്റ് എന്നിവയവുടെ സംയുക്താഭിമുഖ്യത്തില്‍ കാസര്‍കോട് ഗവഃ ആയുര്‍വ്വേദ ആശുപത്രിയില്‍ ഔഷധസസ്യ പ്രദര്‍ശനവും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ വി സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സുരേഷ്‌കുമാര്‍ എസ് എന്‍ ക്ലാസ്സെടുത്തു. ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ് വിജയ സ്വാഗതവും സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി കെ വിജയകുമാര്‍ നന്ദിയും പറഞ്ഞു.

KCN