കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചു വീണ് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു

കാസര്‍കോട് : കെഎസ്ആര്‍ടിസി ബസിന്റെ ഡോര്‍ തുറന്ന് രണ്ട് വിദ്യാര്‍ത്ഥികള്‍ റോഡിലേക്ക് തെറിച്ചു വീണു. വെള്ളിയാഴ്ച രാവിലെ 9.30 മണിയോടെ മേല്‍പറമ്പ് ചളിയംകോട് പാലത്തിലാണ് സംഭവം. ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി കല്ലട്ര അബ്ബാസിന്റെ മകന്‍ മുഹമ്മദ് അബ്‌റാര്‍ (13), പരവനടുക്കം ഗവ. സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ചാത്തങ്കൈ പൊയ്യക്കല്‍ ഹൗസില്‍ ഭാസ്‌കരന്റെ മകന്‍ ബി. സനത്ത് (13) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ സ്‌കൂളിലേക്ക് വരികയായിരുന്നു വിദ്യാര്‍ത്ഥികള്‍. വിദ്യാര്‍ത്ഥികളെ നാട്ടുകാര്‍ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും കാസര്‍കോടേക്ക് വരികയായിരുന്നു കെഎസ്ആര്‍ടിസി ബസ്.

KCN

more recommended stories