സെല്‍ഫ് ഡിഫന്‍സ് ദ്വിദിന ക്യാമ്പിന് തുടക്കമായി

വിദ്യാനഗര്‍: ഉളിയത്തടുക്ക അല്‍ ഹുസ്‌നാ ഷീ അക്കാദമിയില്‍ ജില്ലാ വനിതാ സെല്ലിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സെല്‍ഫ് ഡിഫന്‍സ് ദ്വിദിന ക്യാമ്പിന് തുടക്കമായി. ജില്ലാ പോലീസ് ചീഫ് കെ.ജി.സൈമണ്‍ സാര്‍ ഉല്‍ഘാടനം ചെയ്തു. ജില്ലാ വനിതാ സെല്‍ സി.ഐ.നര്‍മല അദ്ധ്യക്ഷത വഹിച്ചു. വര്‍ത്തമാന കാല സാഹചര്യത്തില്‍ സ്ത്രീ സമൂഹത്തിനിടയില്‍ വര്‍ദിച്ചുവരുന്ന അക്രമങ്ങള്‍ സ്വയം പ്രധിരോധിക്കാന്‍ പ്രാപ്തരാക്കുക,ആധുനിക സോഷ്യല്‍ മീഡികളുടെ ചതിക്കുഴിയില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗങ്ങള്‍ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്വി ദ്യാനഗര്‍ ജൂനിയര്‍ എസ്.ഐ.ശ്രീദാസ് പ്രസംഗിച്ചു. പ്രമുഖ പോലീസ് ഉദ്യോഗസ്ഥരായ ജയശ്രി,അമ്പിളി,ഗീത,പ്രവീണ,ശ്രുതി,ആധിര,എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുന്നത്. ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ക്യാമ്പ് സമാപ്പിക്കും. ഫാത്തിമ മിസ് രിയ,മറിയം ഫാത്തിമ ആശംസാ പ്രസംഗം നടത്തി.അല്‍ ഹുസ്‌നാ സ്റ്റുഡന്‍സ് കൗണ്‍സില്‍ പുറത്തിറക്കിയ അല്‍മനാക്ക് ദൈമാസിക കൈയ്യെഴുത്ത് പ്രതി എസ്.പി.പ്രകാശനം ചെയതു.മാനേജര്‍ മുനീര്‍ അഹമദ് സഅദി സ്വാഗതവും പ്രിന്‍സിപ്പാള്‍ മുഹമ്മദ് റഫീഖ് അഹ്‌സനി നന്ദിയും പറഞ്ഞു.

KCN

more recommended stories