ദേശീയപാത വികസനം; വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം അനുവദിക്കണം; വാഹന പ്രചരണ ജാഥ ഒക്ടോബര്‍ 28 ന്

കാസര്‍കോട് : ദേശീയപാത വികസനത്തിന്റെ ഭാഗമായി കട ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് നവംബര്‍ 1 ന് കട മുടക്കി പണിമുടക്കും സെക്രട്ടറിയേറ്റ് മാര്‍ച്ചും നടത്തും. ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഞ്ചേശ്വരം മുതല്‍ ചെറുവത്തൂര്‍ വരെ വാഹന പ്രചരണ ജാഥ ഒക്ടോബര്‍ 28 ന് കേരള വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്‍ നയിക്കുന്ന ജാഥ മഞ്ചേശ്വരം എം എല്‍ എ പി ബി അബ്ദുല്‍ റസാഖ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റും ജാഥ വൈസ് ക്യാപ്റ്റനുമായ കെ അഹമ്മദ് ഷെരീഫ് അദ്ധ്യക്ഷത വഹിക്കും. ഉപ്പള, കുമ്പള, കാസര്‍കോട്, പൊയിനാച്ചി, പെരിയ, മാവുങ്കാല്‍, നീലേശ്വരം എന്നിവിടങ്ങളില്‍ ജാഥയ്ക്ക് സ്വീകരണം നല്‍കും. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നല്‍കുന്ന സ്വീകരണ യോഗം കാസര്‍കോട് എം എല്‍ എ എന്‍ എ നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ അഹമ്മദ് ഷെരീഫ്, പി എം ജോസ് തയ്യില്‍, എ കെ മൊയ്തീന്‍ കുഞ്ഞി, മാഹിന്‍ കോളിക്കര, ഇല്യാസ് ജെ കെ തുടങ്ങിയവര്‍ സംബന്ധിച്ചു.

KCN

more recommended stories