ഓട്ടോ ടാക്സി നിയന്ത്രണം വിട്ട് ബസ്വെയ്റ്റിംഗ് ഷെഡിലേയ്ക്ക് പാഞ്ഞുകയറി

കുമ്പള:മംഗ്ളൂരു വിമാന താവളത്തില്‍ പോയി മടങ്ങുകയായിരുന്ന ഓട്ടോ ടാക്സി നിയന്ത്രണം വിട്ട് ബസ് കാത്തിരിപ്പു കേന്ദ്രത്തിലേയ്ക്കു പാഞ്ഞു കയറി. അപകടത്തില്‍ ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും നിസാര പരിക്കേറ്റു. ഇന്നു രാവിലെ 7.45മണിയോടെ മൊഗ്രാല്‍ ദേശീയ പാതയിലാണ് അപകടം. വിദ്യാനഗര്‍, ചെട്ടുംകുഴിയില്‍ നിന്നും മംഗ്ളൂരു വിമാന താവളത്തിലേയ്ക്ക് പോയി മടങ്ങുകയായിരുന്നു ഓട്ടോ ടാക്സി. മൊഗ്രാലില്‍ എത്തിയപ്പോള്‍ ഓട്ടോ നിയന്ത്രണം വിട്ട് വെയ്റ്റിംഗ് ഷെഡിലേയ്ക്ക് പാഞ്ഞു കയറുകയായിരുന്നുവെന്നു പറയുന്നു. അപകടത്തില്‍ നിസാര പരിക്കേറ്റ ഡ്രൈവര്‍ ചെട്ടുംകുഴിയിലെ പി എ മുഹമ്മദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

KCN

more recommended stories