കേരള എന്‍.ജി.ഒ.അസോസിയേഷന്‍ പതാക ജാഥ സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: കേരള എന്‍.ജി.ഒ.അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ ഉയര്‍ത്തുവാനുളള പതാക ജാഥ കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് സസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.കെ.ബെന്നി ജാഥാ ക്യാപ്റ്റനും സസ്ഥാന വെസ്പ്രസിഡണ്ട് പി.ഉണ്ണികൃഷ്ണന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം.പി.കുഞ്ഞിമൊയ്തീന്‍ അധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രട്ടറിമാരായ കെ.എ.മാത്യു, എസ്.രവീന്ദ്രന്‍, സെക്രട്ടറിയേറ്റംഗങ്ങളായ പി.വി.രമേശന്‍, എ.വി.രജഗോപാലന്‍, കെ.മധു, വി.ദാമോദരന്‍, കെ.സി.സുജിത്ത് കുമാര്‍, എ.ഷംനാദ്, അഷറഫ് ഇരിവേരി, ഇ.മീനകുമാരി, സുരേഷ് കൊട്രച്ചാല്‍, കെ.എം.ജയപ്രകാശ് എന്നിവര്‍ സംസാരച്ചു.

KCN

more recommended stories