ഓഹരി വിപണിക്ക് ചരിത്രനേട്ടം; സെന്‍സ്‌ക്‌സ് 500 പോയിന്റില്‍

മുംബൈ: പൊതുമേഖലാ ബാങ്കുകളിലെ മൂലധന അടിത്തറ ശക്തിപ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാറിന്റെ പ്രഖ്യാപനത്തിന് പിന്നാലെ വ്യാപാരം ആരംഭിച്ച ഇന്ത്യന്‍ ഓഹരി വിപണി ചരിത്ര നേട്ടത്തില്‍. മുംബൈ സൂചിക സെന്‍സ്‌ക്‌സ് 500 പോയിന്റ് ഉയര്‍ന്ന് 33,117ലും ദേശീയ സൂചിക നിഫ്റ്റി 104 പോയിന്റ് ഉയര്‍ന്ന് 10,340ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 2.11 ലക്ഷം കോടി രൂപയാണ് ബാങ്കുകളിലെ മൂലധന അടിത്തറ ശക്തിപ്പെടുത്തുന്നതിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

എസ്.ബിഐ, ഐ.സി.ഐ.സി.ഐ ബാങ്ക്, ആക്സിസ് ബാങ്ക്, എല്‍.ആന്‍ഡ്.ടി. ഐ.ടി.സി, ടി.സി.എസ്, ടെക് മഹീന്ദ്ര, സിപ്ല, വിപ്രോ, ബജാജ് ഓട്ടോ, ഡോ. റെഡ്ഡീസ് ലാബ്, ഒ.എന്‍.ജി.സി, ഇന്‍ഫോസിസ്, ഹീറോ മോട്ടോര്‍കോര്‍പ്, ഏഷ്യന്‍ പെയിന്റ്‌സ്, സണ്‍ഫാര്‍മ തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ്. എച്ച്.ഡി.എഫ്.സി, ടാറ്റ സ്റ്റീല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഹിന്‍ഡാല്‍ എന്നീ ഓഹരികള്‍ നഷ്ടത്തില്‍ വ്യാപാരം നടത്തുന്നു.; ബാങ്കുകള്‍ക്ക് ഇന്ദ്ര ധനുഷ് പദ്ധതി പ്രകാരം 18,000 കോടി രൂപ അനുവദിക്കുമെന്നാണ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ചൊവ്വാഴ്ച വ്യക്തമാക്കിയത്. പുതിയ പ്രഖ്യാപനങ്ങള്‍ കൂടുതല്‍ നേട്ടങ്ങള്‍ക്ക് കാരണമാവുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍

KCN

more recommended stories