പിന്നാക്ക വിഭാഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്; സംസ്ഥാനതല വിതരണോദ്ഘാടനം എ.കെ. ബാലന്‍ നിര്‍വ്വഹിക്കും

തിരുവനന്തപുരം : പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ 2016 -17 അധ്യയന വര്‍ഷത്തില്‍ എല്ലാ വിഷയത്തിനും എ പ്ലസോടെ പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ച സ്‌കോളര്‍ഷിപ്പിന്റെ സംസ്ഥാനതല വിതരണ ഉദ്ഘാടനം പിന്നാക്ക/പട്ടികജാതി/പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ 28ന് രാവിലെ 11ന് കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ നിര്‍വഹിക്കും. ചടങ്ങില്‍ ഡോ. എം.കെ. മുനീര്‍ എം.എല്‍.എ അധ്യക്ഷനായിരിക്കും. 12 കുടംബശ്രീ സി.ഡി.എസുകള്‍ക്ക് മൈക്രോ ക്രെഡിറ്റ് വായ്പാ പദ്ധതി പ്രകാരം അനുവദിച്ച 10.35 കോടി രൂപയുടെ വായ്പാ വിതരണം കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ നിര്‍വഹിക്കും. കോര്‍പ്പറേഷന്റെ നവീകരിച്ച വെബ്സൈറ്റ് സമര്‍പ്പണം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരിയും കോര്‍പ്പറേഷന്റെ വാര്‍ത്താ പത്രിക ദിശയുടെ പ്രകാശനം പിന്നാക്ക സമുദായ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണുവും നിര്‍വഹിക്കും.

KCN

more recommended stories