ജനജാഗ്രതാ യാത്ര; കോടിയേരി സഞ്ചരിച്ച ആഡംബര വാഹനത്തിന്റെ ഉടമ സ്വര്‍ണ്ണക്കടത്ത് കേസിലെ ഏഴാംപ്രതി

തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ജനജാഗ്രതാ യാത്രയെ ചൊല്ലി വിവാദം കൊഴുക്കുന്നു. കോടിയേരി സഞ്ചരിച്ച ആഡംബര വാഹനത്തിന്റെ ഉടമ കാരാട്ട് ഫൈസല്‍, സ്വര്‍ണ്ണക്കടത്ത് കേസിലെ ഏഴാം പ്രതിയാണ്. തനിക്കെതിരെ ഡിആര്‍ഐ അന്വേഷണം നടക്കുന്നുണ്ടെന്ന് ഫൈസല്‍ സമ്മതിച്ചു. എന്നാല്‍ തനിക്കെതിരെ കോഫെപോസ ചുമത്തിയിട്ടില്ലെന്നാണ് ഫൈസലിന്റെ വിശദീകരണം. കോടിയേരിയുടെ യാത്രക്ക് ആദ്യം തീരുമാനിച്ചിരുന്നത് തന്റെ വാഹനമല്ലെന്നും, കൊടുവള്ളിയിലെ ഐഎന്‍എല്‍ മുനിസിപ്പല്‍ സെക്രട്ടറി നിര്‍ദ്ദേശിച്ച പ്രകാരമാണ് വാഹനം നല്‍കിയതെന്നും ഫൈസല്‍ കാരാട്ട് പറഞ്ഞു.

KCN

more recommended stories