ത്രിദിന ദേശീയ സാമ്പത്തിക ശാസ്ത്ര ശില്പശാല തുടങ്ങി

കാഞ്ഞങ്ങാട്: എളേരിത്തട്ട് ഇ.കെ.നായനാര്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം സംസ്ഥാന കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെ ‘സാമ്പത്തിക ശാസ്ത്ര ഡാറ്റാ വിശകലനത്തില്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സോഫ്റ്റ്വെയറിന്റെ ഉപയോഗം’ എന്ന വിഷയത്തില്‍ ത്രിദിന ദേശീയ ശില്‍പശാല കാഞ്ഞങ്ങാട് നെഹ്റു കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പി. വി. പുഷ്പജ ഉദ്ഘാടനം ചെയ്തു. എളേരിത്തട്ട് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഗ്രേസ് ആലീസ്. ജെ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സന്തോഷ്.സി, ടി. ജി ശശിധരന്‍, ജയിന്‍ തോമസ് എന്നിവര്‍ സംസാരിച്ചു. സാമ്പത്തിക ശാസ്ത്ര വിഭാഗം തലവന്‍ ഡോ. എന്‍. കരുണാകരന്‍ സ്വാഗതവും, ശില്‍പശാല കോര്‍ഡിനേറ്റര്‍ പ്രൊഫ. ബാബു.സി നന്ദിയും പറഞ്ഞു.

ഇന്ത്യയിലെ വിവിധ കോളേജുകളില്‍ നിന്നും അറുപതോളം അധ്യാപകരും ഗവേഷണ വിദ്യാര്‍ത്ഥികളും പങ്കെടുക്കുന്നു. ത്രിദിന ദേശീയ ശില്‍പശാല ശനിയാഴ്ച വൈകുന്നേരം നാലുമണിക്ക് സമാപിക്കും.

KCN

more recommended stories