റിലയന്‍സിന്റെ പിന്മാറ്റം: തൊഴിലാളികള്‍ക്ക് വന്‍ തിരിച്ചടി

മുംബൈ: മൊബൈല്‍, ഡി.ടി.എച്ച് ബിസിനസുകളില്‍ നിന്നുള്ള റിലയന്‍സ് കമ്മ്യൂണിക്കേഷന്റെ പിന്‍മാറ്റം കമ്പനിയിലെ തൊഴിലാളികള്‍ക്ക് വന്‍ തിരിച്ചടിയാകും. കണക്കുകളനുസരിച്ച് ഏകദേശം 1200 പേര്‍ക്കെങ്കിലും ആദ്യ ഘട്ടത്തില്‍ തൊഴില്‍ നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ട്. 2 ജി മൊബൈല്‍ സേവനങ്ങളില്‍ നിന്നും ഡി.ടി.എച്ച് ബിസിനസില്‍ നിന്നും മാറി നില്‍ക്കാനാണ് അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍ ഇപ്പോള്‍ തീരുമാനമെടുത്തിരിക്കുന്നത്.പുതിയ തീരുമാനം കമ്പനി തൊഴിലാളികളെ അറിയിച്ചതായാണ് സൂചന. ബിസിനസ് അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി തൊഴിലാളികളോട് സ്വയം വിരമിക്കല്‍ നടത്താനാണ് റിലയന്‍സ് ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു മാസത്തിനകം രണ്ട് സേവനങ്ങളും നിര്‍ത്താനാണ് കമ്പനിയുടെ നീക്കം.മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോയുടെ വരവാണ് അനില്‍ അംബാനിക്ക് കനത്ത തിരിച്ചടി നല്‍കിയത്. ജിയോ വന്നതോടെ റിലയന്‍സിന്റെ നഷ്ടം ക്രമാതീതമായി ഉയരുകയായിരുന്നു.

KCN

more recommended stories