മയക്കുമരുന്ന്; കാസര്‍കോട് സ്വദേശിയടക്കം നാലു വിദ്യാര്‍ത്ഥികള്‍ പിടിയില്‍

മംഗളൂരു: ലക്ഷങ്ങള്‍ വില രൂപ വിലവരുന്ന മയക്കുമരുന്നുമായി വില്‍പന സംഘത്തിലെ നാലുപേരെ മംഗളൂരു ആന്റി റൗഡി സ്‌ക്വാഡ് പിടികൂടി. കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശിയായ കെ.ബി നിഖില്‍ (24), കണ്ണൂര്‍ സ്വദേശി റോഷന്‍ വികാസ് (22), തൃശൂര്‍ സ്വദേശി ബാഷിം ബഷീര്‍ (22), കുലശേഖരിലെ ശ്രാവണ്‍ പൂജാരി (23) എന്നിവരാണ് പിടിയിലായത്. നിഖില്‍ മംഗളൂരുവിലെ എഞ്ചിനീയറിംഗ് കോളജിലെ എട്ടാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയാണ്.

ശ്രാവണ്‍ 2015 ല്‍ എഞ്ചിനീയറിംഗ് പഠനം പൂര്‍ത്തിയാക്കി. റോഷനും ബഷീറും മൂന്നാം വര്‍ഷ എം ബി ബി എസ് വിദ്യാര്‍ത്ഥികളാണ്. ഇവരില്‍ നിന്നും 900 ഗ്രാം എംഡിഎംഎ പൗഡര്‍ (methylenedioxymethamphetamine, ecstasy), 185 എല്‍എസ്ഡി സ്റ്റാംപ്സ് (lysergic acid diethylamide), 25 എംഡിഎം പില്‍സ് (methylene dioxy methamthetami) എന്നിവ പിടിച്ചെടുത്തു. കൂടാതെ നാല് മൊബൈല്‍ ഫോണുകളും, ഒരു ബുള്ളറ്റ്, ഒരു യമഹ ബൈക്ക്, രണ്ട് ഹുക്കകളും പിടിച്ചെടുത്തിട്ടുണ്ട്. നിഖിലാണ് മയക്കുമരുന്നുകള്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്നതെന്ന് പോലീസ് പറഞ്ഞു.

KCN

more recommended stories