കാലിയടുക്കത്ത് പ്രാദേശിക പ്രതിഭാ കേന്ദ്രം തുടങ്ങി

പെരിയ: പൊതു വിദ്യാഭ്യാസം സംരക്ഷിക്കുക എന്ന ലക്ഷ്യവുമായി എസ്.എസ്.എ കാസര്‍കോട്, ബി.ആര്‍.സി ബേക്കല്‍ എന്നിവയുടെ നേതൃത്വത്തില്‍ പെരിയ ഗവ. ഹൈസ്‌കൂളിന്റെ സഹകരണത്തോടെ കാലിയടുക്കത്ത് പ്രാദേശിക പ്രതിഭാ കേന്ദ്രം തുടങ്ങി. കാലിയടുക്കം ശ്രീ വിഷ്ണു ക്ലബ്ബില്‍ ആരംഭിക്കുന്ന പ്രതിഭാകേന്ദ്രത്തിന്റെ ഉദ്ഘാടനം പുല്ലൂര്‍-പെരിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ:പി. കൃഷ്ണന്‍ നിര്‍വ്വഹിച്ചു. പഞ്ചായത്ത് അംഗവും സംഘാടക സമിതി ചെയര്‍മാനുമായ ശ്രീ:ശശിധരന്‍ തന്നിത്തോട് അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ ബി.ആര്‍.സി ബേക്കല്‍ ബി.പി.ഒ ദാമോദരന്‍ കെ.വി, ശശി മാസ്റ്റര്‍, പി. ബാലചന്ദ്രന്‍ മാസ്റ്റര്‍, ക്ലബ് പ്രസിഡന്റ് പ്രമോദ് കാലിയടുക്കം, എം.രാമകൃഷ്ണന്‍ നായര്‍, ടി.ടി. സുജിത്ത്, ടി.വി. രഞ്ജിഷ് എന്നിവര്‍ പ്രസംഗിച്ചു. ഇനിയുള്ള ദിനങ്ങളില്‍ ഒന്നാം ക്ലാസ്സ് മുതല്‍ എട്ടാം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ക്കു ക്ലബ്ബില്‍ സൗജന്യ പഠന ക്ലാസ്സ് ഉണ്ടാകും.

KCN

more recommended stories