ഗെയില്‍ പൈപ്പ് ലൈന്‍: എസ്.ഡി.പി.ഐ എം.പിക്ക് നിവേദനം നല്‍കി

ആലംപാടി: ആലംപാടി നാല്‍ത്തട്ക്ക ജനവാസ മേഖലയിലൂടെ ഗൈല്‍ വാതക പൈപ്പ് ലൈന്‍ കൊണ്ടുപോവുന്നതിനെതിരെ എസ്.ഡി.പി.ഐ ആലംപാടി ബ്രാഞ്ച് കമ്മിറ്റി പി. കരുണാകരന്‍ എം.പിക്ക് നിവേദനം നല്‍കി.

ജനവാസ മേഖലകളെ ഒഴിവാക്കണമെന്നും നാട്ടുകാരുടെ ആശങ്കകള്‍ ദൂരീകരിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. എസ്.ഡി.പി.ഐ ഭാരവാഹികളായ ഖാദര്‍ അറഫ, എസ്.എ. അബ്ദുല്‍ റഹ്മാന്‍, മുഹമ്മദ് (മമ്മു ) കരോടി, അഷ്റഫ് .ടി.എം.എ എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.

KCN

more recommended stories