കാറിന്റെ രജിസ്ട്രേഷന്‍ കേരളത്തിലേക്ക് മാറ്റും: ഫഹദ് ഫാസില്‍

കൊച്ചി: നികുതി ഇളവ് ലഭിക്കാന്‍ ആഡംബര കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നോട്ടീസിന് നടന്‍ ഫഹദ് ഫാസില്‍ മറുപടി നല്‍കി. ഫഹദ് ഫാസില്‍ ഉപയോഗിക്കുന്ന പി വൈ-05-9899 ആഡംബര കാര്‍ ബെന്‍സ് ഇ പുതുച്ചേരി വിലാസത്തിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് കണ്ടെത്തിയിരുന്നു. 70 ലക്ഷം രൂപ വില വരുന്ന വാഹനമാണിത്.

വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ കേരളത്തിലേക്ക് മാറ്റുമെന്ന് ഫഹദ് മോട്ടോര്‍ വാഹന വകുപ്പിനെ അറിയിച്ചു. പോണ്ടിച്ചേരിയില്‍ നിന്ന് എന്‍ ഒ സി ലഭിച്ചാലുടന്‍ രജിസ്‌ട്രേഷന്‍ മാറ്റുമെന്നും ഫഹദ് പറഞ്ഞു.

KCN

more recommended stories