ചെന്നൈയില്‍ കനത്ത മഴ തുടരുന്നു

ചെന്നൈ: ചെന്നൈയിലും തമിഴ്‌നാടിന്റെ തീരദേശമേഖലയിലും കനത്ത മഴ തുടരുകയാണ്. തുടര്‍ച്ചയായ നാലാം ദിവസവും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് ജനങ്ങളോട് ജാഗ്രത പാലിയ്ക്കണമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ചെന്നൈയില്‍ ഇന്നലെ രാവിലെ മഴയ്ക്ക് അല്‍പം ശമനമുണ്ടായിരുന്നെങ്കിലും വൈകിട്ട് തുടങ്ങിയ മഴ രാത്രി വൈകിയും തുടര്‍ന്നു. നഗരത്തിന്റെ പല പ്രധാനമേഖലകളിലും രൂക്ഷമായ വെള്ളക്കെട്ടും ഗതാഗതക്കുരുക്കുമാണ് അനുഭവപ്പെട്ടത്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുന്നത് തുടരുന്നു.

KCN

more recommended stories