കാസര്‍കോട് സബ് കോടതി വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം

കാസര്‍കോട്: കാസര്‍കോട് സബ് കോടതിയുടെ ആറു മാസം നീണ്ടുനില്‍ക്കുന്ന വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. കോടതി സമുച്ചയത്തില്‍ നടന്ന ചടങ്ങില്‍ റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ദാമശേഷാദ്രി നായിഡു മുഖ്യാതിഥിയായിരുന്നു. കോടതി സമുച്ചയത്തില്‍ സ്ഥാപിച്ച മഹാത്മഗാന്ധിയുടെ അര്‍ദ്ധകായ പ്രതിമ ജസ്റ്റിസ് ദാമശേഷാദ്രി നായിഡു അനാവരണം ചെയ്തു.

എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മുതിര്‍ന്ന അഭിഭാഷകരായ ഐ.വി. ഭട്ട്, അഡൂര്‍ ഉമേശ നായിക്, എം.മഹാലിംഗ ഭട്ട്, ഈശ്വരഭട്ട്, വി.ശ്രീകൃഷ്ണ ഭട്ട്, പി വി കെ നായര്‍, പി കെ മുഹമ്മദ്, ഗൗര ശങ്കര്‍ റായ്, ജില്ലാ കോടതിയില്‍ 30 വര്‍ഷം പൂര്‍ത്തിയാക്കിയ ജീവനക്കാരായ ഇ.ഹര്‍ഷവര്‍ദ്ധന, സി.രാമകൃഷ്ണന്‍, പൂവപ്പ മൂല്യ, ബി.സുഗന്ധി, സീനിയര്‍ ഗുമസ്തന്‍മാരായ അരവിന്ദ നായിക്, രാമയ്യ നായിക്, ഗംഗാധരന്‍ നായര്‍ എന്നിവരെ ആദരിച്ചു.
പി.ബി അബ്ദുള്‍ റസാഖ്, കാസര്‍കോട് പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജ് എസ്.മനോഹര്‍ കിണി, ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍, സബ് ജഡ്ജ് പി.ടി പ്രകാശന്‍, ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാനിന സലീം, പഞ്ചായത്ത് അംഗം സദാനന്ദന്‍, പബ്ളിക് പ്രോസിക്യൂട്ടര്‍ പി.വി ജയരാജന്‍, കാസര്‍കോട് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് എ.എന്‍.അശോക് കുമാര്‍ തുടങ്ങി വിവിധ രംഗങ്ങളില്‍ നിന്നുള്ള നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

KCN

more recommended stories