വാതക പൈപ്പ്ലൈന്‍: ഗെയില്‍ അധികൃതര്‍ക്ക് ധിക്കാരമെന്ന് സുധീരന്‍

തിരുവനന്തപുരം: മുക്കത്തെ വാതക പൈപ്പ് ലൈന്‍ വിഷയത്തില്‍ ഗെയില്‍ അധികൃതര്‍ നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്ന് കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ വി എം സുധീരന്‍. ധിക്കാരത്തോടെയാണ് ഗെയില്‍ മുന്നോട്ടു പോകുന്നത്. ഗെയില്‍ പ്രശ്‌നം സങ്കീര്‍ണമാക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സമരസമിതിയെ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടില്ല. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചാണ് ചര്‍ച്ച നടത്തേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാരും ഗെയില്‍ അധികൃതരും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ദ്രവീകൃത പ്രകൃതി വാതകം (എല്‍ എന്‍ ജി) കൊണ്ടുപോകാനുള്ള പൈപ്പ് ലൈന്‍ മുക്കത്ത് സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാര്‍ രംഗത്തെത്തുകയായിരുന്നു. സമരത്തെ പോലീസിനെ ഉപയോഗിച്ച് നേരിടാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് വഴിവയ്ക്കുകയും ചെയ്തിരുന്നു.

KCN

more recommended stories