ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രം ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു

തൃശൂര്‍: ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു. ഇന്നു പുലര്‍ച്ചെയാണ് പൊലീസ് അകമ്പടിയോടെ ദേവസ്വം ബോര്‍ഡ് ജീവനക്കാരെത്തി ക്ഷേത്രം ഏറ്റെടുത്തത്. ക്ഷേത്രം ഏറ്റെടുക്കുന്നതിനെതിരെ ഹൈന്ദവ സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കനത്ത പൊലീസ് സുരക്ഷയിലാണ് ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. സെപ്റ്റംബറില്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രം ഏറ്റെടുക്കാനുള്ള നടപടികളിലേയ്ക്ക് നീങ്ങിയത് വലിയ സംഘര്‍ഷത്തിലേയ്ക്ക് നയിച്ചിരുന്നു. തുടര്‍ന്ന് ഏറ്റെടുക്കല്‍ നടപടികളില്‍ നിന്ന് ദേവസ്വം ബോര്‍ഡ് പിന്‍വാങ്ങുകയായിരുന്നു.

KCN

more recommended stories