കാറിടിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ആദൂര്‍: കാറിടിച്ചതിനെ തുടര്‍ന്ന് ബൈക്കില്‍ നിന്നും തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ നിലയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന യുവാവ് ആശുപത്രിയില്‍ മരിച്ചു. മൊഗ്രാല്‍ പുത്തൂര്‍ ചേരങ്കൈ കടപ്പുറത്തെ ബാലകൃഷ്ണന്‍- ചന്ദ്രിക ദമ്പതികളുടെ മകന്‍ രമിത്താണ്(23) മരണപ്പെട്ടത്.

്ചെര്‍ക്കള ജാല്‍സൂര്‍ സംസ്ഥാന പാതയിലാണ് അപകടമുണ്ടായത്. കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന രമിത്തിന്റെ ബൈക്കില്‍ എതിരെ വരികയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ബൈക്കില്‍ നിന്നും തെറിച്ചുവീണ രമിത്തിനെ നാട്ടുകാര്‍ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലായിരുന്ന രമിത്ത് ബുധനാഴ്ച വൈകിട്ടാണ് മരണപ്പെട്ടത്. ഏക സഹോദരി രമ്യ.

KCN

more recommended stories