വിജയവാഡയില്‍ വിനോദസഞ്ചാരികളുടെ ബോട്ട് മറിഞ്ഞ് 26 മരണം; നിരവധി പേരെ കാണാതായി; മരണസംഖ്യ ഉയരാന്‍ സാധ്യത

വിജയവാഡ: വിജയവാഡ കൃഷ്ണ ജില്ലയില്‍ ബോട്ട് മറിഞ്ഞ് 26 മരണം. സംഭവത്തില്‍ നിരവധി പേരെ കാണാതായി. ഇന്ന് വൈകുന്നേരം കൃഷ്ണ-ഗോദാവരി നദികളുടെ സംഗമസ്ഥാനത്താണ് അപകടം. ഭവാനി ദ്വീപില്‍നിന്ന് പവിത്ര സംഗമത്തിലേക്ക് പോകുകയായിരുന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. 45ഓളം വിനോദസഞ്ചാരികളാണ് ബോട്ടിലുണ്ടായിരുന്നത്. കൂടുതല്‍ ആളുകള്‍ കയറിയതാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന. രക്ഷാപ്രവര്‍ത്തനം തുടരുന്നു.

KCN

more recommended stories