ലോക പ്രമേഹ ദിനം: സൗജന്യ ബ്ലഡ് ഷുഗര്‍, ബ്ലഡ് പ്രഷര്‍ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

എരിയാല്‍: ലോക പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി ഇ.വൈ.സി.സി എരിയാലിന്റെ നേതൃത്വത്തില്‍ മൊഗ്രാല്‍ പുത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ പ്രമേഹ ബോധവല്‍ക്കരണ ക്ലാസ്സും സൗജന്യ ബ്ലഡ് ഷുഗര്‍, ബ്ലഡ് പ്രഷര്‍ പരിശോധന ക്യാമ്പും സംഘടിപ്പിച്ചു. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി അഷ്റഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രമേഹ ബോധവല്‍ക്കരണ ക്ലാസിന് നേതൃത്വം നല്‍കി.

തുടര്‍ന്ന് എരിയാല്‍ ടൗണില്‍ വച്ച് നടന്ന സൗജന്യ ബ്ലഡ് ഷുഗര്‍ ബ്ലഡ് പ്രഷര്‍ പരിശോധന ക്യാമ്പ് നൂറുകണക്കിന് ആള്‍ക്കാര്‍ ഉപയോഗപ്പെടുത്തി.
പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ആള്‍ക്കാര്‍ ക്യാമ്പില്‍ പങ്കാളികളായി.
മൊഗ്രാല്‍പുത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുന്ദരന്‍, കാവുഗോളി എല്‍.പി സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് ബി അബ്ദുല്ല, ലാബ് ടെക്‌നീഷ്യന്‍ സൂറത്ത്, സ്റ്റാഫ് നഴ്‌സുമാരായ രാഖി കൃഷ്ണ, റുക്‌സാന തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.
സമീര്‍ ഇ.എം അധ്യക്ഷത വഹിച്ച ചടങ്ങില്‍ അബ്ഷീര്‍ എ സ്വാഗതവും , ഫൈസല്‍ കെ.ബി നന്ദിയും പറഞ്ഞു.

KCN

more recommended stories