അന്താരാഷ്ട്ര ബാലാവകാശ വാരാചരണം; ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് : ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെയും സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ബാലാവകാശ വാരാചരണം -2017 ന്റെ ഭാഗമായി കാഞ്ഞങ്ങാട് ടൗണ്‍ ഹാളില്‍വെച്ച് പാതുജനങ്ങള്‍ക്കും കുട്ടികള്‍ക്കുമായുള്ള ജില്ലാതല ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. പരിപാടി കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി കെ.ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ബിജു.പി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.പി.യു പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഷുഹൈബ്.കെ സ്വാഗതം പറഞ്ഞു. കാഞ്ഞങ്ങാട് ശിശു വികസന പദ്ധതി ഓഫീസര്‍ ബേബി.പി, ഡി.സി.പി.യു ലീഗല്‍ കം പ്രൊബേഷന്‍ ഓഫീസര്‍ ശ്രീജിത്ത് എ, കാഞ്ഞങ്ങാട് ഫയര്‍ ആന്റ് സേഫ്റ്റി സ്റ്റേഷന്‍ ഓഫീസര്‍ രാജേഷ് സി.പി തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

‘കുട്ടികളുടെ ശ്രദ്ധയും സംരക്ഷണവും സമൂഹത്തിന്റെ ഉത്തരവാദിത്തം’ എന്നപ്രമേയത്തെ ആസ്പദമാക്കി നടന്ന ചിത്രരചനാ മത്സരത്തില്‍ ശ്രീ.രജേന്ദ്രന്‍ പുല്ലൂര്‍, ഹരീന്ദ്രന്‍ പാലോട് തുടങ്ങിയവര്‍ വിധികര്‍ത്താക്കളായി. കുട്ടികളുടെ മത്സര വിഭാഗത്തില്‍ ജി.യു.പി.എസ് പുല്ലൂരിലെ അശ്വനി.പി, ക്രൈസ്റ്റ്‌സി.എം.ഐ പബ്ലിക് സ്‌ക്കൂളിലെ അഭിജിത്ത് കണ്ണന്‍, ലിറ്റില്‍ ഫ്‌ളവര്‍ ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌ക്കൂളിലെ സ്പന്ദന പി.വി എന്നിവര്‍ ഒന്ന് ,രണ്ട്, മൂന്ന് സ്ഥാനങ്ങളും പോതുജനങ്ങള്‍ക്കായുള്ള മത്സരത്തില്‍ അനീഷ്.കെ, രാംഗോകുല്‍, സ്മിത. എം.വി എന്നിവര്‍ ഒന്ന് ,രണ്ട്, മൂന്ന് സ്ഥാനങ്ങളും കരസ്ഥമാക്കി. വിജയികള്‍ക്ക് കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി വൈസ് ചെയര്‍പേഴ്‌സണ്‍ സുലൈഖ ക്യാഷ്‌പ്രൈസും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. ഒ.ആര്‍.സി പ്രൊജക്റ്റ് അസിസ്റ്റന്റ് സബിന്‍.സി ബിജു, കൗണ്‍സിലര്‍ നീതു കുര്യാക്കോസ്, സോഷ്യല്‍വര്‍ക്കര്‍ ശോഭ .എം.എ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

KCN

more recommended stories