അന്തര്‍ സംസ്ഥാന ഷട്ടില്‍ ബാഡ്മിന്റന്‍ എ.ബി.എ ട്രാവല്‍സ് ജേതാക്കള്‍

ബോവിക്കാനം; അമ്മങ്കോട് ഇസ്സത്ത് നഗര്‍ ഖായിദേ മില്ലത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന അന്തര്‍ സംസ്ഥാന ഷട്ടല്‍ ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പല്‍ എ.ബി.എ.ട്രാവല്‍സ് ജേതാക്കളായി. എ.ബി.എ ട്രാവല്‍സിനുവേണ്ടി കളിക്കാനിറങ്ങിയ സുനില്‍ ആദര്‍ശ് സഖ്യം മംഗലാപുരത്തെ പ്രമുഖരായ സുശാന്ത് മനീഷ് സഖ്യത്തെയാണ് ഫൈനലില്‍ തോല്‍പ്പിച്ചത്. നൂറോളം ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റ് വാശിയേറിയ പോരാട്ടങ്ങളുടെ വേദിയായി. പരിപാടി എഴുത്തുകാരന്‍ എബി കുട്ടിയാനം ഉദ്ഘാടനം ചെയ്തു. ഹമീദ് ഇസ്സത്ത് അധ്യക്ഷത വഹിച്ചു. റഷീദ് ഇസ്സത്ത് സ്വാഗതം പറഞ്ഞു. എം.എ.അഷറഫ്, റസാഖ് ഇസ്സത്ത്, അയ്യൂബ് സംസാരിച്ചു.

KCN

more recommended stories