ബാലാവകാശ വാരാചരണം 2017; മണല്‍ശില്‍പ പ്രദര്‍ശനം നടത്തി

ബേക്കല്‍ : ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെയും സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ബാലാവകാശ വാരാചരണം 2017ന്റെ ഭാഗമായി ബേക്കല്‍ ബീച്ചില്‍ മണല്‍ശില്‍ പപ്രദര്‍ശനം നടത്തി. കുട്ടികളുടെ ശ്രദ്ധയും സംരക്ഷണവും സമൂഹത്തിന്റെ ഉത്തരവാദിത്തം എന്ന ബാനറില്‍ അവബോധ രൂപീകരണത്തിനായാണ് മണല്‍ ശില്‍ പപ്രദര്‍ശനം നടത്തിയത്. ശ്യാമശശി, ദേവദാസ്, ശ്യാമപ്രസാദ്, അഭിരാം, അവിനാഷ് തുടങ്ങിയ ശില്‍പികളാണ് മണല്‍ ശില്‍പ നിര്‍മ്മാണം നടത്തിയത്.

പ്രദര്‍ശനത്തിനോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ജില്ലാകളക്ടര്‍ കെ. ജീവന്‍ ബാബു ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് ഗൗരി അധ്യക്ഷതവഹിച്ചു. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ പി.ബിജു സ്വാഗതം പറഞ്ഞു, സി.ഡബ്ല്യു.സി ചെയര്‍പേഴ്സണ്‍ മാധുരി എസ്. ബോസ് മുഖ്യപ്രഭാഷണം നടത്തി. വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ സുലജ പി., ബേക്കല്‍ അഡീഷണല്‍ എസ്.ഐ രത്നാകരന്‍, വാര്‍ഡ് മെമ്പര്‍മാരായ മാധവന്‍, ആയിഷ, ഡി.സി.പി.യു പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഷുഹൈബ് കെ. സംസാരിച്ചു. കുട്ടികളുടെ സുരക്ഷ, അവകാശങ്ങള്‍ എന്നിവയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കുട്ടികളുടെ ശ്രദ്ധയും സംരക്ഷണവും സമൂഹത്തിന്റെ ഉത്തരവാദിത്തം എന്ന ബാനറില്‍ ‘എന്റെകയ്യൊപ്പ്’ ക്യാമ്പയിന്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗൗരി ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം ഗവ:മഹിളാ മന്ദിരത്തിലെയും ഗവ:ചില്‍ഡ്രന്‍സ് ഹോമിലെയും കുട്ടികളും ബീച്ച് സന്ദര്‍ശനത്തിനായി എത്തിയ രക്ഷിതാക്കളുടെ കുട്ടികളും കലാപരിപാടികള്‍ അവതരിപ്പിച്ചു.

KCN

more recommended stories