സഹപാഠിക്ക് കൈത്താങ്ങുമായി മടിക്കൈ മോഡല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍

കാസര്‍കോട് : നിര്‍മ്മാണം നിലച്ചു പോയ സഹപാഠിയുടെ വീടിന്റെ പണികള്‍ക്ക് കൈത്താങ്ങായി മടിക്കൈ മോഡല്‍ കോളേജിലെ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍. നിര്‍ധന കുടുംബത്തില്‍ നിന്നും കോളേജില്‍ പഠിക്കാനെത്തിയ രണ്ടാം വര്‍ഷ ബി.കോമിലെ കെ.വി.സുശോഭിനാണ് വീടിന്റെ പണികള്‍ പൂര്‍ത്തിയാക്കുവാന്‍ വിദ്യാര്‍ഥികള്‍ ഒന്നിച്ചു നിന്നത്. വീടിന്റെ താക്കോല്‍ ജില്ലാ കളക്ടര്‍ ജീവന്‍ ബാബു കൈമാറി. സുശോഭിന്റെ രക്ഷിതാക്കളായ ടി.കെ സുഭാഷും, കെ.വി.നിര്‍മ്മലയും ചേര്‍ന്നാണ് ജില്ലാ കളക്ടറില്‍ താക്കോല്‍ നിന്നും ഏറ്റുവാങ്ങിയത്.

KCN

more recommended stories