വിവാദ സര്‍ക്കിള്‍ പൊളിച്ചുനീക്കി: ഉദ്യോഗസ്ഥരുടെ നിസ്സംഗതയ്‌ക്കെതിരെ മന്ത്രി പൊട്ടിത്തെറിച്ചു

കാസര്‍കോട്: മന്ത്രിയുടെ നിര്‍ദേശത്തെ അവഗണിച്ച ഉദ്യോഗസ്ഥര്‍ക്ക് വകുപ്പ് മന്ത്രിയുടെ ശാസന. പണി തെറിക്കുമെന്നായതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ ജെസിബിയുമായെത്തി വിവാദ ട്രാഫിക് സര്‍ക്കിള്‍ പൊളിച്ചുനീക്കി. ചെര്‍ക്കള ടൗണില്‍ വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കിടയാക്കി അശാസ്ത്രീയമായി നിര്‍മ്മിച്ച ട്രാഫിക് സര്‍ക്കിളാണ് വെള്ളിയാഴ്ച ഉച്ചയോടെ പൊളിച്ചുനീക്കിയത്.

നാല് മാസം മുമ്പ് കാസര്‍കോട്ടെത്തിയ മന്ത്രി ട്രാഫിക് സര്‍ക്കിള്‍ പൊളിക്കാന്‍ നിര്‍ദേശം നല്‍കിയാണ് തലസ്ഥാനത്തേക്ക് മടങ്ങിയത്. തലസ്ഥാനത്തെത്തിയ ശേഷവും ട്രാഫിക് സര്‍ക്കിള്‍ പൊളിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കിള്‍ പൊളിച്ചുമാറ്റാതെ പി.ഡബ്ല്യു.ഡി അധികൃതര്‍ അലംഭാവം കാട്ടുകയായിരുന്നു. വെള്ളിയാഴ്ച ജില്ലയിലെത്തിയ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരനെ പരാതിയുമായി പലരും സമീപിച്ചതോടെയാണ് ട്രാഫിക് സര്‍ക്കിള്‍ പൊളിച്ചുമാറ്റാത്ത വിവരം മന്ത്രിയറിഞ്ഞത്.

ഇതോടെ മന്ത്രി ഉദ്യോഗസ്ഥരോട് ക്ഷുഭിതനായി. മണിക്കൂറുകള്‍ക്കകം ട്രാഫിക് സര്‍ക്കിള്‍ പൊളിക്കണമെന്നും നിര്‍ദേശം അനുസരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ജോലി പോകുമെന്നും മന്ത്രി വ്യക്തമാക്കിയതോടെ സര്‍വ്വ സന്നാഹങ്ങളുമായെത്തി സര്‍ക്കിള്‍ പൊളിച്ചുനീക്കുകയായിരുന്നു.

KCN

more recommended stories