ഭാരതാംബ ബാലഗോകുലം കുന്നുമ്മല്‍; വിജയികളെ അനുമോദിച്ചു

കാഞ്ഞങ്ങാട് : ഭാരതാംബ ബാലഗോകുലം കുന്നുമ്മലിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന സെപ്ഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ യു.പി വിഭാഗം മിമിക്രിയിലും ശാസ്ത്രീയ സംഗീതത്തിലും ഒന്നാംസ്ഥാനം നേടിയ അഭിഷേകിനെയും (സര്‍ക്കാര്‍ അന്ധവിദ്യാലയം, കാസര്‍കോട്), കാസര്‍കോട് സബ് ജില്ലാ ലളിതഗാന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ഗൗതമിനേയും അനുമോദിച്ചു.

ചടങ്ങില്‍ എം.കണ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.കേന്ദ്ര സര്‍വ്വകലാശാല കായിക പരിശീലന മേധാവി ഡോ.മേലത്ത് ചന്ദ്രശേഖരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. സൈന്റിസ്റ്റ് ഡോ: ടി എം ബാലകൃഷ്ണന്‍, ബാലഗോകുലം കാഞ്ഞങ്ങാട് ജില്ലാ കാര്യദര്‍ശി കുഞ്ഞമ്പു മേലത്ത് , ബാലഗോകുലം ഉദുമ താലൂക്ക് സഹ സംഘടനാ സെക്രട്ടറി എന്‍.പി പവിത്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ശ്രീജ രാമചന്ദ്രന്‍ സ്വാഗതവും അനീഷ് ഒ.വി നന്ദിയും പറഞ്ഞു.

KCN

more recommended stories