കശാപ്പ് നിരോധനം: വിവാദ ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു

ന്യൂഡല്‍ഹി: കശാപ്പിനായി ചന്തകളില്‍ കന്നുകാലികളെ വില്‍ക്കുന്നത് നിരോധിച്ചു കൊണ്ടുള്ള വിവാദ ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. കേന്ദ്രപരിസ്ഥിതി മന്ത്രാലയമാണ് ഉത്തരവ് പിന്‍വലിച്ചത്. നവംബര്‍ 30ന് ഇതുസംബന്ധിച്ച് ഇറക്കിയ വിജ്ഞാപനമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.കഴിഞ്ഞ മെയ് 23നാണ് മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയല്‍ നിയമം 2017 എന്ന പേരില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കശാപ്പ് നിരോധനം ഏര്‍പ്പെടുത്തി കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കിയത്. ഇതനുസരിച്ച് പശു, കാള, പോത്ത്, ഒട്ടകം എന്നിവയെ കശാപ്പിനായി വില്‍ക്കാന്‍ പാടില്ലെന്നായിരുന്നു ഉത്തരവ്.ഉത്തരവിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്ന് വന്നത്. കേരളം, പശ്ചിമബംഗാള്‍, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങള്‍ കടുത്ത എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരവ് പിന്‍വലിക്കാന്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം തയാറായത്. മൃഗങ്ങളുടെ സുരക്ഷക്കായി പുതിയ നിയമം കൊണ്ടുവരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

KCN

more recommended stories