ജില്ലാപദ്ധതി സമയബന്ധിതമാക്കണം: മുഖ്യമന്ത്രി

കാസര്‍കോട്: ജില്ലാപദ്ധതി രൂപീകരണപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. വീഡിയോകോണ്‍ഫറന്‍സിലൂടെയാണ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയത്. ജില്ലാപദ്ധതി നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി 2018 ഫെബ്രുവരി അവസാനം വാര്‍ഷികപദ്ധതികള്‍ക്ക് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ ആസൂത്രണസമിതി അംഗീകാരം നേടണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ജില്ലാ -ബ്ലോക്ക് പഞ്ചായത്തുകള്‍ ഏകോപിച്ചിട്ടുളള പൊജക്ടുകളുണ്ടാകണമെന്ന് തദ്ദേശഭരണ മന്തി കെ ടി ജലീല്‍ അഭിപ്രായപ്പെട്ടു. 2018 ജനുവരി രണ്ടാം വാരം ജില്ലാപദ്ധതി സംസ്ഥാനവികസന കൗണ്‍സിലിന് സമര്‍പ്പിക്കണം. ജനുവരി അവസാനവാരം 2018-19 വാര്‍ഷിക പദ്ധതി രൂപീകരണ ഗ്രാമസഭകള്‍ ആരംഭിക്കണം. ജില്ലാ പദ്ധതികളില്‍ വിവിധവികസന ഏജന്‍സികളും തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതികളും ഏകോപിപ്പിച്ച് സമഗ്രപരിപാടികള്‍ ജില്ലകളിലുണ്ടാകണമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

വീഡിയോകോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി കെ ടി ജലീല്‍, ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ ഡോ. വി കെ രാമചന്ദ്രന്‍, ആസൂത്രണ ബോര്‍ഡ് അംഗം കെ എന്‍ ഹരിലാല്‍ എന്നിവരും ജില്ലയില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍, ജില്ലാകളക്ടര്‍ ജീവന്‍ബാബു കെ, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ എം സുരേഷ്, ജില്ലാ ആസൂത്രണസമിതി സര്‍ക്കാര്‍ നോമിനി കെ ബാലകൃഷ്ണന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ സ്റ്റാറ്റിസ്റ്റിക്സ് രവീന്ദ്രന്‍ പാലേരി, ടൗണ്‍പ്ലാനര്‍ നാരായണന്‍ എന്നിവര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

KCN

more recommended stories