വൈദ്യുതി മന്ത്രിയുടെ വിലാപം അര്‍ത്ഥശൂന്യം – അഡ്വ.കെ.ശ്രീകാന്ത്

കാസര്‍കോട്: വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ 1000 ഏക്കര്‍ തരൂ എന്ന് പറഞ്ഞ് വൈദുതി മന്ത്രി എം.എം.മണിയുടെ വിലാപം വെറും അര്‍ത്ഥശൂന്യമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു. ഭൂമി ഉണ്ടായിട്ടും മടിക്കൈ, കിനാനൂര്‍ പഞ്ചായത്തുകളില്‍ സോളാര്‍ പദ്ധതി അട്ടമറിച്ചത് സിപിഎം ആണ്. ഇത് മൂലം കേന്ദ്രസര്‍ക്കാര്‍ സഹായമായി ലഭിച്ച 900 കോടി രൂപയുടെ സാമ്പത്തിക നഷ്ടമാണ് സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കിയത്. നീക്കിവെച്ച സ്ഥലത്ത് പോലും പദ്ധതി നടപ്പാക്കാന്‍ കഴിയാത്തത് ഭരണ പരാജയമാണ്. പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാതെ ഇനിയും ഭൂമി വേണമെന്ന് പറഞ്ഞ് വിലപിക്കുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്. പറയുന്ന കാര്യത്തില്‍ ആത്മാര്‍ത്തതയുണ്ടെങ്കില്‍ പദ്ധതികള്‍ നടപ്പാക്കി കാണിക്കാനുള്ള ആര്‍ജവം കാണിക്കാന്‍ എം.എം. മണി തയാറാവണം. കാസര്‍കോട് ജില്ലാ പഴാക്കി കളയുന്ന പദ്ധതികളുടെ കേന്ദ്രമാക്കി മറ്റി കൊണ്ടിരിക്കകയാണ് ഇടത് സര്‍ക്കാര്‍. ജനങ്ങള്‍ ഭരണം എല്‍പിച്ചത് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വേണ്ടിയാണ്. വിലപിക്കാന്‍ വേണ്ടിയല്ലന്നും ശ്രീകാന്ത് കുറ്റപ്പെടുത്തി.

KCN

more recommended stories