കാസര്‍കോട് തുറമുഖ ഓഫീസും ക്വാര്‍ട്ടേഴ്സുകളും ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: കാസര്‍കോട് തുറമുഖ ഓഫീസിന്റേയും ക്വാര്‍ട്ടേഴ്സുകളുടേയും ഉദ്ഘാടനം തുറമുഖ – മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. പി.കരുണാകരന്‍ എം.പി മുഖ്യാതിഥിയായിരുന്നു. മുനിസിപ്പല്‍ കൗണ്‍സിലര്‍ റംസീന റിയാസ്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ജി.നാരായണന്‍, എം.അനന്തന്‍ നമ്പ്യാര്‍, കൈപ്രത്ത് കൃഷണന്‍ നമ്പ്യാര്‍, വി.രാജന്‍, കുര്യാക്കോസ് പ്ലാപ്പറമ്പില്‍, എ എം കടവത്ത്, ഹാര്‍ബര്‍ എഞ്ചിനിയറിംഗ് എക്സിക്യുട്ടിവ് എഞ്ചിനീയര്‍ വിജി .കെ തട്ടാമ്പുറം, കോഴിക്കോട് തുറമുഖ ഓഫീസര്‍ ക്യാപ്ടന്‍ അശ്വിനി പ്രതാപ്, പോര്‍ട് കണ്‍സര്‍വേറ്റര്‍ ടി.പി മനോജ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. രണ്ടരക്കോടി രൂപ ചെലവിലാണ് നിര്‍മ്മിച്ചത്.

KCN

more recommended stories