മംഗളൂരുവില്‍ ബോട്ട് മറിഞ്ഞു; 13 തൊഴിലാളികളെ കാണാതായി

കാസര്‍കോട്: മംഗളൂരുവില്‍ ആഴക്കടലില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞു. ഇന്നു രാവിലെയാണ് സംഭവം. ശക്തമായ കാറ്റാണ് അപകടത്തിനു ഇടയാക്കിയത്. തമിഴ്നാട് സ്വദേശികളായ 13 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ഇവരെ കണ്ടെത്താന്‍ കോസ്റ്റ്ഗാര്‍ഡ് നേതൃത്വത്തില്‍ തിരച്ചില്‍ തുടങ്ങിയ വിവരം കാസര്‍കോട് തീരദേശ പൊലീസിനെയും അറിയിച്ചിട്ടുണ്ട്. കാണാതായവരെ കുറിച്ച് ഉച്ചവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

KCN

more recommended stories