22 കുപ്പി കര്‍ണ്ണാടക നിര്‍മ്മിത മദ്യവുമായി യുവാവ് അറസ്റ്റില്‍

കുമ്പള: സോഡാമേക്കിംഗ് സ്ഥാപനത്തില്‍ സൂക്ഷിച്ചിരുന്ന 22 കുപ്പി കര്‍ണ്ണാടക നിര്‍മ്മിത മദ്യവുമായി യുവാവിനെ എക്സൈസ് അറസ്റ്റു ചെയ്തു. കുമ്പള ടെമ്പിള്‍ റോഡില്‍ സോഡാ ഫാക്ടറി നടത്തുന്ന കെ രമേശിനെ (47) ആണ് എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ ഷിജു, പ്രിവന്റീവ് ഓഫീസര്‍ എ ബി അബ്ദുള്ള എന്നിവര്‍ ചേര്‍ന്ന് അറസ്റ്റു ചെയ്തത്. ക്രിസ്തുമസ് -പുതുവത്സര ദിനാഘോഷം എന്നിവയുടെ ഭാഗമായുള്ള സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായാണ് പരിശോധന നടത്തിയതെന്നു പറയുന്നു.

KCN

more recommended stories