തീവണ്ടികളില്‍ മോഷണം: 2016 ല്‍ അറസ്റ്റിലായത് 11 ലക്ഷം പേര്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയില്‍ മോഷണം അധികരിക്കുന്നതായി റിപ്പോര്‍ട്ട്. 2016 ലെ കണക്ക് പ്രകാരം 11 ലക്ഷം പേരാണ് അറസ്റ്റിലായത്. ബള്‍ബ് മുതല്‍ പുതപ്പ് വരെയുള്ള സാധനങ്ങള്‍ അടിച്ചുമാറ്റിയതിനാണ് കേസ്. നട്ടുകള്‍, പുതപ്പുകള്‍, ടവ്വല്‍, വയറുകള്‍, പ്‌ളേറ്റുകള്‍, സിഗ്‌നല്‍ കാബിള്‍, ട്യൂബ്, ഫാന്‍ എന്നിങ്ങനെ പോകുന്നു മോഷ്ടിക്കപ്പെട്ട സാധങ്ങള്‍. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത് 2.23 ലക്ഷം പേര്‍. തൊട്ടടുത്തായി യു പി 1.22 ലക്ഷം, മധ്യ പ്രദേശ് (98,594), തമിഴ് നാട് (81,408),ഗുജറാത്ത് (77,047) എന്നിങ്ങനെ പോകുന്നു കണക്കുകള്‍. സിഗ്‌നല്‍ കാബിള്‍, കോപ്പര്‍ വയറുകള്‍ എന്നിവയാണ് ഏറ്റവും കൂടുതല്‍ മോഷ്ടിക്കപ്പെടുന്നതെന്ന് റയില്‍വേ അറിയിച്ചു.

കിഴക്കന്‍ യു പിയില്‍ അക്രമികള്‍ ഇരുമ്ബ് ചങ്ങല ഉപയോഗിച്ച് 25,000 വോള്‍ട്ട് കേബിളിലേക്ക് എറിഞ്ഞ് പാളത്തിലെ വൈദ്യുതി വിതരണം തടസ്സപ്പെടുത്തുന്നുണ്ടെന്ന് നോര്‍ത്ത് സെന്‍ട്രല്‍ റയില്‍വേ പബ്ലിക് റിലേഷന്‍ ഓഫീസര്‍ ഗൗരവ് ബന്‍സാല്‍ പറഞ്ഞു. 99.9% ആളുകളും ചെമ്ബ് വയര്‍ മോഷ്ടിക്കുന്നു. മറ്റ് സംസ്ഥാനങ്ങളില്‍, പ്രത്യേകിച്ചും മയക്കുമരുന്നിന് അടിമയായിട്ടുള്ളവര്‍ പാന്റോള്‍ ക്ലിപ്പുകള്‍ മോഷ്ടിക്കുക, അല്ലെങ്കില്‍ പാലത്തിന്റെ ചെറിയ ഭാഗം അടര്‍ത്തിയെടുത്ത് വില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു മീറ്റര്‍ നീളമുള്ള പാളം 60 കിലോ ഗ്രാം ഭാരമുണ്ടാകുമെന്നും ഇത് മോഷ്ടാക്കള്‍ക്ക് ആവശ്യമുള്ള പണം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

KCN

more recommended stories