കെ ടി എയുടെ നേതൃത്വത്തില്‍ ജി എസ് ടി & ലേബര്‍ ക്ലാസ് നടത്തി

കാസര്‍കോട് : കെ ടി എയുടെ നേതൃത്വത്തില്‍ ജില്ലയിലെ 100 ല്‍ പരം ഏജന്‍സികളെ ഉള്‍പ്പെടുത്തി കാസര്‍കോട് ട്രാവെല്‍സ് അസോസിയേഷന്‍ ജി എസ് ടി & ലേബര്‍ ക്ലാസ് കാസര്‍കോട് സ്പീഡ്വേ ഇന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് കെ ടി എ യുടെ ജില്ലാ പ്രെസിഡണ്ട് മനാഫ് നുള്ളിപ്പാടിയുടെ അധ്യക്ഷതയില്‍ കാസര്‍കോട് അസിസ്റ്റണ്ട് ലേബര്‍ ഓഫീസര്‍ ജയകൃഷ്ണന്‍ ഉല്‍ഘാടനം ചെയ്ത് ലേബര്‍ രെജിസ്‌ട്രേഷന്‍ ക്ലാസ്സെടുത്തു, ബി ആര്‍ ക്യൂ ചെയര്‍മാന്‍ മുഹമ്മദ് മുസ്തഫയും, അഡ്വക്കേറ്റ് സുരേഷും ജി എസ് ടി പഠന ക്ലാസ്സെടുത്തു, ട്രാവല്‍ സ്റ്റാഫായിരിക്കെ 2 വീലര്‍ ബൈക്കില്‍ സോളോ റൈഡായി 100 ദിവസം കൊണ്ട് 4 രാജ്യങ്ങളില്‍കൂടി 16000 കിലോമീറ്റര്‍ സഞ്ചരിച്ച റിച്ചു (റിച്ചുമോന്‍) വിന് ഉപഹാരം നല്‍കി ആദരിച്ചു, മേഖലാ കണ്‍വീനര്‍ ഷംസു സ്വാഗതം പറഞ്ഞു, ജനറല്‍ സെക്രെട്ടറി ഹാരിസ് സോളാര്‍, ട്രെഷറര്‍ നാസ്സര്‍ പട്ടേല്‍, പ്രോഗ്രാം കണ്‍വീനര്‍ റൗഫ് ഐര്‍ലൈന്‍, സുനില്‍ അല്‍ ഹിന്ദ്, ഷൗക്കത്ത് ഫ്‌ലൈ വേള്‍ഡ്, അബ്ദുല്‍ ഖാദര്‍ തവക്കല്‍, മാത്യു സ്പീഡ്ലിങ്ക്, നജീബ് ശരീഫ ,റഹ്മാന്‍ സഫര്‍, സുധാകരന്‍ അക്ബര്‍, അഭിനീഷ് റിയ, കെ കെ അബ്ദുല്ല കുഞ്ഞി മദീന എന്നിവര്‍ സംസാരിച്ചു, പ്രോഗ്രാം കണ്‍വീനര്‍ അബ്ദുല്ല മൗലവി ട്രാവെല്‍സ് നന്ദി പറഞ്ഞു.

KCN

more recommended stories