മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യറേഷന്‍ 31 വരെ ലഭിക്കും

കാസര്‍കോട് : ഓഖി ചുഴലിക്കാറ്റുമൂലം ദുരിതമനുഭവിക്കുന്ന ജില്ലയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ഒരാഴ്ചക്കാലത്തേക്ക് സംസ്ഥാനസര്‍ക്കാര്‍ സൗജന്യമായി അനുവദിച്ച 15 കി.ഗ്രാം അരി അതാത് റേഷന്‍ കടകളില്‍ നിന്നും ഈ മാസം 31 വരെ ലഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. കൂടാതെ ഡിസംബര്‍ മാസത്തെ റേഷന്‍ വിഹിതവും മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യമായിട്ടായിരിക്കും വിതരണം ചെയ്യുക. റേഷന്‍കാര്‍ഡില്‍ മത്സ്യത്തൊഴിലാളി എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത്തരം കാര്‍ഡുകള്‍ക്കും ആനുകൂല്യം ലഭിക്കും. അര്‍ഹതപ്പെട്ട മത്സ്യതൊഴിലാളികള്‍ അവരവരുടെ റേഷന്‍ കാര്‍ഡും ഫിഷറീസ് വകുപ്പ് നല്‍കിയിട്ടുളള മത്സ്യത്തൊഴിലാളി പാസ് ബുക്കും സഹിതം റേഷന്‍ കടകളില്‍ ചെന്ന് ആനുകൂല്യം കൈപ്പറ്റണമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

KCN

more recommended stories