ജില്ലാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്; മഫ്ജാകേഴ്‌സ് ചെമ്മനാട് ജേതാക്കള്‍

ചെമ്മനാട്: വെള്ളരികുണ്ടില്‍ നടന്ന കാസര്‍കോട് ജില്ലാ വോളിബോള്‍ അസോസിയേഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ ജൂനിയര്‍ വിഭാഗം മത്സരത്തില്‍ മഫ്ജാക്കേഴ്‌സ് സ്‌പോര്‍ട്ടിങ്ങ് ചെമ്മനാട് റണ്ണറപ്പായി. മഫ്ജാക്കേഴ്‌സ് ടീം അംഗങ്ങളായ മുഹമ്മദ് ഫൈസല്‍, മുജീബ് റഹ്മാന്‍ സംസ്ഥാന തല മത്സരത്തില്‍ കാസര്‍കോട് ജില്ലാ ടീമിലേക്ക് തെരഞ്ഞെടുത്തു.

വിജയികളായ ടീം അംഗങ്ങളെയും ജില്ലാ ടീമിലേക്ക് തെരഞ്ഞെടുത്ത കളിക്കാരെയും മഫ്ജാകേഴ്‌സ് സ്‌പ്പോര്‍ട്ടിങ്ങ് ചെമ്മനാട് യോഗം അഭിനന്ദിച്ചു യോഗത്തില്‍ സി.ടി. റിയാസ് അദ്ധ്യക്ഷത വഹിച്ചു. അല്‍ത്താഫ് സ്വാഗതം പറഞ്ഞു. യോഗത്തില്‍ സഹീദ് എസ്.എ, ഫൈസല്‍ എം.എ, ഷെഫീല്‍ എം എ, സംസുദ്ദീന്‍ ചിറാക്കല്‍, ഉനൈസ്, യഹക്കൂബ് എം.എ, സലു മണല്‍, ജാബിര്‍ ജെ.എസ് തത്ബിദ് ബി.എച്ച്, വഹാബ് ചെര്‍ക്കാരന്‍, റിഷാദ് സി.ബി, നൗഫല്‍ ഹൈറേഞ്ച്, സമദ് കെ, ഇഷാഖ് സംബന്ധിച്ചു മാഹിന്‍ കെ നന്ദിയും പറഞ്ഞു

KCN

more recommended stories